▶️രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

0 second read
0
599

തിരുവനന്തപുരം ▪️29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശബാന ആസ്മി മുഖ്യഥിതിയായി. ഹോങ്ങൊങ് സംവിധായക ആന്‍ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി.

മുന്നാം ലോക സിനിമക്ക് പ്രാധാന്യം നല്‍കുന്ന മേളയാണ് ഇത്തവണത്തെതെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സിനിമകള്‍ ഇപ്പോള്‍ കൂടുതലായി ഉണ്ടാകുന്നുവെന്നും ഇതോടൊപ്പം കലാമൂല്യമുള്ള സിനിമകളും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികളുടെ സമീപനമാണ്, ഐഎഫ്എഫ്‌കെയ്ക്ക് രാജ്യത്തെ മേളകളില്‍ മികച്ച പദവി നേടിക്കൊടുത്തതെന്ന് ശബാന ആസ്മിയും പറഞ്ഞു.

ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെ നടക്കുന്നത്. 15 സ്‌ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക.

വിവിധ അന്താരാഷ്ട്രമേളകളില്‍ പുരസ്‌കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങള്‍ പതിവുപോലെ ഇത്തവണയും മേളയുടെ ആകര്‍ഷണമായിരിക്കും. ലോക ചലച്ചിത്ര മേളകളില്‍ ജനപ്രീതി നേടിയ 13 ചിത്രങ്ങള്‍ ‘ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ്’ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സിനിമാലോകത്തെ സ്ത്രീകള്‍ക്ക് അംഗീകാരം നല്‍കുന്ന ‘ഫീമെയില്‍ ഗെയ്‌സ്’ എന്ന വിഭാഗം മേളയില്‍ ഉണ്ടാകും. 29ാമത് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്ന 177 ചിത്രങ്ങളില്‍ 52 സിനിമകള്‍ സ്ത്രീ സംവിധായകരുടേതാണ്.

52 സിനിമകളില്‍ കാമദേവന്‍ നക്ഷത്രം കണ്ടു, ഗേള്‍ഫ്രണ്ട്‌സ്, വിക്ടോറിയ, അപ്പുറം എന്നിങ്ങനെ 4 സിനിമകള്‍ മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളാണ്. ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക.

അര്‍മീനിയയില്‍നിന്നുള്ള ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മേളയില്‍ ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടിന്റെ നാല് ചിത്രങ്ങള്‍ റെട്രോസ്‌പെക്റ്റിവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

വനിതാ സംവിധായകരുടെ ചിത്രങ്ങളുടെയും ലാറ്റിനമേരിക്കന്‍ സിനിമകളുടെയും പ്രത്യേക പാക്കേജുകള്‍, പി. ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിവേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും മേളയിലുണ്ടാകും. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 12 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…