
ആലപ്പുഴ▪️ എരമല്ലൂരില്‍ നിന്ന് 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.
ചേര്‍ത്തല എഴുപുന്ന വില്ലേജില്‍ സുബൈര്‍ മന്‍സിലില്‍ മുഹമ്മദ് ആസിഫി (29)നെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ മഹേഷും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്.
എരമല്ലൂര്‍ ജംഗ്ഷന് സമീപത്ത് വെച്ച് ബൈക്കില്‍ പോവുകയായിരുന്ന രണ്ട് പേരുടെ ബാഗില്‍ നിന്ന് 2.5 കിലോ കഞ്ചാവ് റോഡില്‍ വീഴുകയും പിന്നാലെ മറ്റൊരു സ്‌കൂട്ടറില്‍ വന്ന ആസിഫിന് കഞ്ചാവ് വീണ് കിട്ടുകയും മുന്നില്‍ ബൈക്കില്‍ വന്നയാള്‍ കഞ്ചാവ് തിരികെ ആവശ്യപ്പെട്ടപ്പോള്‍ പോലീസിനെ വിവരം അറിയിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി കഞ്ചാവ് ആസിഫ് കൈവശപ്പെടുത്തുകയായിരുന്നു.
ഈ സംഭവങ്ങളെല്ലാം അടുത്തുള്ള സിസിടിവിയില്‍ പതിയുകയും ആലപ്പുഴ എക്‌സൈസ് സൈബര്‍ സെല്ലിന് ലഭിക്കുകയും അത് സ്‌ക്വാഡ് ടീമിന് കൈമാറുകയും ചെയ്തു.
കഞ്ചാവ് എടുക്കുന്ന സമയത്ത് പ്രതിയുടെ വണ്ടി നമ്പര്‍ സ്‌ക്വാഡ് ടീമിന് ലഭിക്കുകയും അതുമായി ബന്ധപ്പെട്ട് പ്രതിയുടെ പിന്നാലെ ഏകദേശം ഒന്നര ദിവസത്തെ പരിശ്രമത്തിലൊടുവിലാണ് പ്രതി വീടിന് സമീപത്ത് നിന്ന് അറസ്റ്റിലായത്.
സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ സി.ഐ മഹേഷ് .എം, പി.ഒ സാബു, മധു, ഓംകാര്‍നാഥ്, റെനി, സി.ഇ.ഒ ജോണ്‍സണ്‍, അന്‍ഷാദ് (സൈബര്‍ സെല്‍), വനിതാ സിഇഒ ജീന, ഡ്രൈവര്‍ ഭാഗ്യനാഥ് എന്നിവര്‍ ഉണ്ടായിരുന്നു.