
ഡല്‍ഹി ▪️ നരേന്ദ്രമോദിയുടെ ഗ്യാരണ്ടിക്ക് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
നരേന്ദ്രമോദിയുടെ ഗ്യാരന്റി പാഴ്‌വാക്ക് എന്ന വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് പാര്‍ട്ടി ആസ്ഥാനത്ത് പത്ത് ഗ്യാരന്റികള്‍ കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്.
രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി, എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഏര്‍പ്പെടുത്തും. ഗ്രാമങ്ങള്‍തോറും മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിക്കും. ചൈന കയ്യേറിയ ഭൂമി തിരിച്ചുപിടിക്കും.
അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കും. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില കൊണ്ട് വരും. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കും. രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാകും. അഴിമതി തുടച്ചുനീക്കും. ജിഎസ്ടി നയത്തില്‍ പരിഷ്‌കരണം കൊണ്ട് വരും എന്നിവയാണ് കെജ്‌രിവാള്‍ ഗ്യാരന്റി.
നരേന്ദ്രമോദിയുടെ ഒരു ഗ്യാരണ്ടിയും നടപ്പായില്ലെന്ന് വിമര്‍ശിച്ച കെജ്‌രിവാള്‍ ബിജെപിയില്‍ 75 വയസ്സെന്ന പ്രായപരിധി കൊണ്ടുവന്ന മോദി സ്വന്തം കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്നും പരിഹസിച്ചു.
മോദി, നിയമം കൊണ്ടുവന്നാണ് മുതിര്‍ന്ന നേതാക്കളെ വിരമിപ്പിച്ചത്. തനിക്ക് നിയമം ബാധകമല്ലെങ്കില്‍ മോദി അത് വ്യക്തമാകട്ടെ എന്നും കെജ്‌രിവാള്‍ ആഞ്ഞടിച്ചു. വരും ദിവസങ്ങളില്‍ യുപി, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രചരണം നടത്തും.