മലപ്പുറത്ത് ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരൂര്‍, പെരുമ്പടപ്പ് മേഖലയില്‍ നിന്നാണ് അറസ്റ്റ്.
18 സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ആക്രമണം നടത്തിയ പി എഫ് ഐ, എസ്ഡിപി ഐ പ്രവര്‍ത്തകരെയാണ് പിടികൂടിയത്.
പൊന്നാനിയില്‍ നിന്നും പി എഫ് ഐ പൊന്നാനി മുന്‍സിപ്പല്‍ ജോ.സെക്രട്ടറി ഫൈസല്‍ റഹ്മാന്‍, കുഞ്ഞന്‍ബാവ, കുഞ്ഞിമുഹമ്മദ് എന്നിവര്‍ അറസ്റ്റിലായി.
തിരൂരില്‍ നിന്നും എസ് ഡി പിഐ പ്രവര്‍ത്തനായ കാസിം അറസ്റ്റിലായി. കൂടാതെ ഹര്‍ത്താലില്‍ ലോറി തകര്‍ത്ത സംഭവത്തില്‍ പെരുമ്പടപ്പില്‍ നിന്നും സക്കീര്‍ -എസ് ഡി പിഐ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ്, റമീസ് എന്നിവരും അറസ്റ്റിലായി.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് നിരോധനം കേരളത്തിന് നിര്‍ണ്ണായകമാണ് . പോപ്പുലര്‍ ഫ്രണ്ട് ന്റെ പ്രധാന കേന്ദ്രമാണ് കേരളം. പ്രധാന നേതാക്കള്‍ എല്ലാം കേരളത്തിലാണ്. പ്രാദേശിക യൂണിറ്റുകള്‍ കൂടുതലുള്ളതും കേരളത്തില്‍.
പോപ്പുലര്‍ ഫ്രണ്ട് പ്രതികളായ കൊലപാതകം കൂടുതലുള്ളതും കേരളത്തില്‍ തന്നെയാണ്. അക്രമ കേസുകളും കേരളത്തിലാണ് കൂടുതല്‍. മാത്രമല്ല പിഎഫ്‌ഐ യുടെ ആദ്യ സംഘടന എന്‍ ഡി എഫ് തുടങ്ങിയതും കേരളത്തിലാണ്.
സംസ്ഥാന ഇന്റലിജിന്‍സ് മേധാവി വിശദമായ റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിട്ടുണ്ട്. നിരോധനം നടപ്പാക്കാന്‍ കേരള പൊലീസ് പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു.
കേന്ദ്ര ഉത്തരവ് ലഭിച്ചാല്‍ നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചു. പി.എഫ് ഐ യുടെ പ്രധാന ഓഫീസുകള്‍ സീല്‍ ചെയ്യും.